കട്ടപ്പന നഗരസഭ തീരുമാനം മാതൃകാപരമെന്ന് എ.കെ. ലാലു

കട്ടപ്പന നഗരസഭ തീരുമാനം മാതൃകാപരമെന്ന് എ.കെ. ലാലു

Oct 12, 2023 - 03:19
Jul 6, 2024 - 04:14
 0
കട്ടപ്പന നഗരസഭ തീരുമാനം  മാതൃകാപരമെന്ന് എ.കെ. ലാലു
This is the title of the web page

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്കർ, അയ്യൻകാളി പ്രതിമകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് കേരളത്തിലെ മറ്റ് നഗരസഭകൾ മാതൃകയാക്കണമെന്ന് എ.കെ.സി.എച്ച്. എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. ലാലു പറഞ്ഞു. അംബേദ്കർ, അയ്യൻകാളി കോഡിനേഷൻ കമ്മറ്റി കട്ടപ്പനയിൽ സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്മൃതി മണ്ഡപങ്ങൾ സ്ഥാപിക്കുന്ന സ്ഥലത്ത് വിളക്ക് തെളിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിൽ അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ദർശനങ്ങൾ ലോകം മുഴുവൻ പടർന്ന് കിടക്കുന്ന ദർശനമാണ്. ഇക്കാര്യം അതേ അർത്ഥത്തിൽ തന്നെ എറ്റെടുത്ത കട്ടപ്പന നഗരസഭ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോഡിനേഷൻ കമ്മറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു അദ്ധ്യക്ഷനായി. കോഡിനേഷൻ കമ്മറ്റി രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തി. സുനിഷ് കുഴിമറ്റം, പി.സി.എസ്. രാജേന്ദ്രൻ, മോബിൻ ജോണി, ജി. ബാബു പതാപറമ്പിൽ, പെണ്ണമ്മ രാജൻ, സാജു വള്ളക്കടവ്, മനോജ് വടക്കേമുറി, മായ രാജിവ്, ബിജു പൂവത്താനി തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow