കാര്‍ ഇടിച്ച് കോണ്‍ക്രീറ്റ് ബാരിയറുകള്‍ തോട്ടില്‍ പതിച്ചു: അപകടം കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിലെ റേഷന്‍കടപ്പടിയില്‍
കാര്‍ ഇടിച്ച് കോണ്‍ക്രീറ്റ് ബാരിയറുകള്‍ തോട്ടില്‍ പതിച്ചു: അപകടം കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിലെ റേഷന്‍കടപ്പടിയില്‍

ഇടുക്കി: പാറക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ ഇടിച്ച് കോണ്‍ക്രീറ്റ് ബാരിയറുകള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി കുന്തളംപാറ റേഷന്‍കടപ്പടിയിലാണ് അപകടം. രണ്ട് കോണ്‍ക്രീറ്റ് ബാരിയറുകള്‍ സമീപത്തെ തോട്ടില്‍ പതിച്ചു. അമിതവേഗത്തിലെത്തിയ സിഫ്റ്റ് കാറാണ് അപകടമുണ്ടാക്കിയത്. വലിയ കോണ്‍ക്രീറ്റ് ബാരിയറുകള്‍ തോട്ടിലെ വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് മാലിന്യം കെട്ടിക്കിടക്കാന്‍ കാരണമാകും. ബാരിയറുകള്‍ തിരികെ സ്ഥാപിച്ച് ബലപ്പെടുത്താന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?