കഞ്ഞിക്കുഴിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
കഞ്ഞിക്കുഴിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കെ എസ് ഇ ബി താൽക്കാലിക ജീവനക്കാരന്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കണിയാംപെയ്കയിൽ മനു വിജയൻ (35) നെയാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ് ചെയ്തത്. സ്കൂൾ കൗൺസിലിങ്ങിലാണ് പീഡന വിവരം പെൺകുട്ടി പുറത്തുപറയുന്നത്. തുടർന്ന് അധ്യാപകൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്ത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?






