തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

ഇടുക്കി: തങ്കമണി സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ- ഓഡിനേറ്റര്‍ എസ് സൂര്യലാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ബെസ്റ്റോ കുമ്പളന്താനം അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ബിനിത വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സജിത്ത്, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ, എയ്ഞ്ചല്‍ ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






