കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിക്കവല അങ്കണവാടിയില്‍ നടന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീല്‍ ചെയറുകള്‍, എയര്‍ ബെഡ്, സ്റ്റാറ്റിക് സൈക്കിള്‍, കറക്ഷന്‍ ഷൂസ്, തെറാപ്പി മാറ്റ് എന്നിവ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുക്കുട്ടന്‍, രമ മനോഹരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്‌നേഹ സേവ്യര്‍, കാഞ്ചിയാര്‍ കുടുംബ ആരോഗ്യ കേന്ദ്രം ജെഎച്ച്‌ഐ ലത അനീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






