സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് നാട്
സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് നാട്

ഇടുക്കി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ അനുസ്മരണ യോഗവും മൗനജാഥയും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശ്രീനഗരി രാജന്‍, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, വിവിധ രാഷ്ട്രീയ, സമൂഹ സംഘടന നേതാക്കളായ സിജു ചക്കുംമൂട്ടില്‍, രതീഷ് വരകുമല, കെ പി ഹസന്‍, യൂസഫ് അല്‍ കൗസരി, ഷാജി കൂത്തോടി, ആല്‍വിന്‍ തോമസ്, ഡോ.ഗുരുസാമി, ഇ ആര്‍ രവീന്ദ്രന്‍, ജോയി കുടക്കച്ചിറ, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം എന്നിവര്‍ സംസാരിച്ചു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച ജാഥയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു.
What's Your Reaction?






