എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ചതയ ദിനാഘോഷം 7ന് കട്ടപ്പനയില്‍ 

എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ചതയ ദിനാഘോഷം 7ന് കട്ടപ്പനയില്‍ 

Sep 6, 2025 - 17:29
 0
എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ചതയ ദിനാഘോഷം 7ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 170-ാംമത് ജയന്തി ദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും 7ന് കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടക്കും. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് വിധു എ സോമനും എ കുഞ്ഞപ്പന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം മുന്‍ യൂണിയന്‍ സെക്രട്ടറി കെ ശശിധരനും നിര്‍വഹിക്കും. രാവിലെ 8ന് ശാഖാങ്കണത്തില്‍നിന്ന് ശാഖായോഗം പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ പതാക ഉയര്‍ത്തും. 11ന് ശാഖായോഗത്തിലെ 2000ത്തിലേറെ കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച് മിനി സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ്, ചാരിറ്റിയുടെയും വിതരണവും നടക്കും. മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനാകും. എസ്എന്‍ഡിപിയോഗം ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി പുള്ളോലില്‍ മുഖ്യപ്രഭാഷണം നടത്തും. സാജീന്ദ്രന്‍ പൂവാങ്കല്‍, പി കെ രാജന്‍, വി ബി സോജു ശാന്തി, സന്തോഷ്‌കുമാര്‍ പാതയില്‍, പ്രവീണ്‍ വട്ടമല, മനോജ് പതാലില്‍, സി കെ വത്സ, അജോഷ് സിഎസ്, സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow