കേരള കോണ്‍ഗ്രസ്(എം) നെടുങ്കണ്ടം മണ്ഡലം സമ്മേളനം 28ന്
കേരള കോണ്‍ഗ്രസ്(എം) നെടുങ്കണ്ടം മണ്ഡലം സമ്മേളനം 28ന്

ഇടുക്കി: കേരള കോണ്‍ഗ്രസ്(എം) നെടുങ്കണ്ടം മണ്ഡലം സമ്മേളനം ഞായറാഴ്ച 4ന് എഴുകുംവയലില്‍ നടക്കും. പതാക ഉയര്‍ത്തലിനുശേഷം എഴുകുംവയല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷാജി എം ഊരോത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍വച്ച് പാര്‍ട്ടിയിലെ ആദ്യകാല പ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കും. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. ഭൂനിയമ ഭേദഗതി ചട്ടം രൂപീകരിച്ചത് ജില്ലയിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാണെന്ന് നേതാക്കള്‍ പറഞ്ഞു. ചട്ട ഭേദഗതി തെരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും ഇടതുപക്ഷത്തിന് മലയോര ജനതയുടെ ഇടയില്‍ മുന്‍തൂക്കം നല്‍കുമെന്ന് മനസിലാക്കിയ യുഡിഎഫും കപട പരിസ്ഥിതിവാദികളും അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിനെ മനപ്പൂര്‍വ്വം കരിവാരി തേക്കുന്നതിന്റെ ഭാഗമായാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണ്ഡലം കണ്‍വന്‍ഷനില്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പടെയുള്ളവ ചര്‍ച്ചയാകും. വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, മണ്ഡലം പ്രസിഡന്റ് ഷാജി എം ഊരോത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസഫ് തോണക്കര, ജിന്‍സണ്‍ പൗവ്വത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






