കട്ടപ്പന അമ്പലക്കവല ലൈബ്രറി ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യമ്പ് 28ന്
കട്ടപ്പന അമ്പലക്കവല ലൈബ്രറി ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യമ്പ് 28ന്

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും മുണ്ടക്കയം ഐ ഫൗണ്ടേഷന്‍ ഹോസ്പിറ്റലും ചേര്‍ന്ന് 28ന് രാവിലെ 9 മുതല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ പി ജെ ജോണ്‍ അധ്യക്ഷനാകും. ഓസനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുല്ലാന്തനാല്‍ മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍മാരായ മായ ബിജു, സോണിയ ജയ്ബി, ഐബിമോള്‍ രാജന്‍, സുനിത തങ്കച്ചന്‍ എന്നിവര്‍ സംസാരിക്കും. രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പര്‍: 9495911063, 9744554286, 8590462045
What's Your Reaction?






