വണ്ടിപ്പെരിയാറിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
വണ്ടിപ്പെരിയാറിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

ഇടുക്കി: മണ്ഡലകാലത്ത് തീര്‍ഥാടകരുടെ തിരക്കേറിയതോടെ വണ്ടിപ്പെരിയാര്‍ ടൗണിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി. പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി അയ്യപ്പഭക്തരാണ് ദിവസവും എത്തുന്നത്. സത്രം വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്ന അയ്യപ്പന്‍മാര്‍ വണ്ടിപ്പെരിയാറില്‍ മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ട്. ഭക്ഷണത്തിലെ ഗുണനിലവാരം ഉറപ്പാക്കാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാത്രിയില്‍ പരിശോധന നടത്തി. ഭക്ഷണശാലകള്‍ വൃത്തിഹീനമല്ലെന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നില്ലെന്നും ഉറപ്പാക്കി. ജീവനക്കാരുടെ രേഖകളും പരിശോധിച്ചു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ആര്‍ സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാംലാല്‍, മഹേന്ദ്രന്‍, ജാസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






