ഉപ്പുതറ പഞ്ചായത്ത് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ചു
ഉപ്പുതറ പഞ്ചായത്ത് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ചു
ഇടുക്കി: ഉപ്പുതറ പഞ്ചായത്തും കൃഷിഭവനുംചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഉപ്പുതറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ച് ഉപഹാരം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ജെയിംസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, പഞ്ചായത്തംഗങ്ങളായ സാബു വേങ്ങവേലില്‍, ഷീബ സത്യനാഥ്, എം എന്‍ സന്തോഷ്, സിനി ജോസഫ്, കൃഷി അസിസ്റ്റന്റ് അനിഷ് പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാരിന്റെ വിവിധ കാര്‍ഷിക പദ്ധതികളെക്കുറിച്ച് സെമിനാറും നടത്തി.
What's Your Reaction?

