വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ ഈസ്റ്റ് റിസറക്ഷന്‍ പള്ളി ശതാബ്ദി ജൂബിലി ആഘോഷം 24 ന്
വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ ഈസ്റ്റ് റിസറക്ഷന്‍ പള്ളി ശതാബ്ദി ജൂബിലി ആഘോഷം 24 ന്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ ഈസ്റ്റ് കേരള ഇടവക റിസറക്ഷന്‍ പള്ളിയുടെ ശതാബ്ദി ജൂബിലി ആഘോഷവും സ്‌തോത്ര ആരാധനയും ബൈബിള്‍ റാലിയും 24 ഞായറാഴ്ച്ച പള്ളിയില്‍ വച്ച് നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റൈറ്റ് റവറന്റ് വിഎസ് ഫ്രാന്‍സിസ് ബിഷപ്പ് അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. 1924 ഓഗസ്റ്റ് ഇരുപത്തിനാലിനാണ് പള്ളി സ്ഥാപിതമായത.് 101 വര്‍ഷങ്ങള്‍ ആകുന്ന വേളയിലാണ് വന്‍ ആഘോഷങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7:30ന് ആരാധന വിശുദ്ധ സംസര്‍ഗ ശുശ്രൂഷക്കുശോഷം 10:30ന് ബൈബിള്‍ റാലി വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്നും പള്ളി അങ്കണത്തിലേക്ക് നടത്തും. 11:30 ന് ശതാബ്ദി ജൂബിലി സമാപന പൊതുസമ്മേളനം നടക്കും. തുടര്‍ന്ന് 80 വയസിനു മുകളില്‍ പ്രായമുള്ള സഭാംഗങ്ങളെയും മുന്‍കാല ശുശ്രൂഷകരെയും ആദരിക്കും. യോഗത്തില്‍ മുന്‍ ബിഷപ്പ് റൈറ്റര്‍ ഡോ. കെ ജി ദാനിയന്‍, വൈദിക സെക്രട്ടറി, ശുശ്രൂഷകര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടവക വികാരി റവറന്റ് ഡോ. കെ ഡി ദേവസ്യ, സെക്രട്ടറി എസ് പി സെല്‍വിന്‍, കൈക്കാരന്‍ എസ് യേശുരാജ്, ജെ തോമസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






