വണ്ടിപ്പെരിയാര്‍ രാജമുടി നഗറില്‍ കരിങ്കല്ലുകള്‍ നടപ്പാതയിലേക്ക് ഉരുട്ടിയിട്ടതായി പരാതി
വണ്ടിപ്പെരിയാര്‍ രാജമുടി നഗറില്‍ കരിങ്കല്ലുകള്‍ നടപ്പാതയിലേക്ക് ഉരുട്ടിയിട്ടതായി പരാതി
ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടി നഗറില്‍ കരിങ്കല്ലുകള്‍ നടപ്പാതയിലേക്ക് ഉരുട്ടിയിട്ടതായി പരാതി. വഴിയില്‍ കയ്യാല കെട്ടാന്‍ വെച്ചിരുന്ന വലിയ കരിങ്കല്ലുകളാണ് പാതയിലേക്ക് ഉരുട്ടിയിട്ടത്. കഴിഞ്ഞദിവസം രാത്രി 12നാണ് സംഭവം. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം രാത്രികാലങ്ങളില്‍ മേഖലയില്‍ കൂടിവരികയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ ജോലിക്ക് പോയവരാണ് കല്ലുകള്‍ മതില്‍ക്കെട്ടിന്റെ മുകളില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ടിരിക്കുന്നത് കണ്ടത.് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സ്വകാര്യ വ്യക്തി തന്റെ സ്ഥലാതിര്‍ത്തിയോട് ചേര്‍ന്ന റോഡിന്റെ ഭാഗം കെട്ടാന്‍ മാറ്റിവെച്ചിരുന്ന കല്ലുകളാണ് റോഡിലേക്ക് വലിച്ച് ഇട്ടിരിക്കുന്നത്. കുട്ടികള്‍ക്കും കാല്‍നട വാഹന യാത്രിക്കര്‍ക്കും ഇതിലെ കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ട് ദിവസമായി കല്ലുകള്‍ ഇവിടെ തന്നെ കിടക്കുകയാണ്. അടിയന്തരമായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ സാമൂഹ്യ വിരുദ്ധരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

