ഭൂനിയമ ഭേദഗതി ചട്ടം: കെവിവിഇഎസ് രാജാക്കാട് യൂണിറ്റിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്
ഭൂനിയമ ഭേദഗതി ചട്ടം: കെവിവിഇഎസ് രാജാക്കാട് യൂണിറ്റിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് ബുധനാഴ്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. രാജാക്കാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി എസ് ബിജു അധ്യക്ഷനാകും. സംസ്ഥാന മന്ത്രിസഭ യോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനവിരുദ്ധ ഭൂപതിവ് ചട്ടങ്ങള്‍ പുനപരിശോധിക്കുക, പുതിയ നിര്‍മിതികള്‍ അനുവദിക്കുന്നതിന് ആവിശ്യമായ നിര്‍മാണ നിരോധനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യഗ്രഹസമരം നടത്തും. മാര്‍ച്ചിന് മുന്നോടിയായി ജില്ലയിലെ എല്ലാ യൂണിറ്റുകളിലും സമരപ്രഖ്യാപന കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചുവരികയാണ്. വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, വൈസ് പ്രസിഡന്റ് പി എം ബേബി, ഡയസ് പുല്ലന്‍, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവള്ളാട്ട്, യൂണിറ്റ് സെക്രട്ടറി സജിമോന്‍ കോട്ടയ്ക്കല്‍, ട്രഷറര്‍ വി സി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, രാജാക്കാട് മതസൗഹാര്‍ദ കൂട്ടായ്മ ചെയര്‍മാന്‍ എം ബി ശ്രീകുമാര്‍, കണ്‍വീനര്‍ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






