യാത്രക്കാര്‍ക്ക് ഭീഷണിയായി തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലെ കരിങ്കല്‍കെട്ട്
യാത്രക്കാര്‍ക്ക് ഭീഷണിയായി തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലെ കരിങ്കല്‍കെട്ട്

ഇടുക്കി: തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍ വെള്ളാപ്പാറക്ക് സമീപം നിലംപതിക്കാറായ കരിങ്കല്‍കെട്ട് വാഹന കാല്‍നട യാത്രിക്കാര്‍ക്ക് ഭീഷണിയാകുന്നു. കൊലുമ്പന്‍ സമാധിക്ക് സമീപം വനംവകുപ്പ് ഓഫീസിനോട് ചേര്‍ന്നാണ് കരിങ്കല്‍ കെട്ട് നില്‍ക്കുന്നത്. ഡ്രൈവിംങ് ടെസ്റ്റിനുള്ള ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ റോഡിലുടെയാണ് ഡ്രൈവിംങ് ടെസ്റ്റ് നടത്തുന്നത് സമീപകോളനിയില്‍ നിന്ന് സ്ഥിരമായി കൊലുമ്പന്‍ സമാധിയില്‍ എത്തുന്നവര്‍ക്കും യാത്രക്കിടെ വിശ്രമിക്കാനായി ഇറങ്ങുന്നവര്‍ക്കുമെല്ലാം കരിങ്കല്‍കെട്ട് ഭീഷണിയാണ്. അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






