മുസ്ലിം ലീഗ് നെടുങ്കണ്ടത്ത് സ്പീക്ക് അപ് ആസാദി കോണ്‍ഫറന്‍സ് നടത്തി

മുസ്ലിം ലീഗ് നെടുങ്കണ്ടത്ത് സ്പീക്ക് അപ് ആസാദി കോണ്‍ഫറന്‍സ് നടത്തി

Oct 20, 2026 - 16:16
 0
മുസ്ലിം ലീഗ് നെടുങ്കണ്ടത്ത് സ്പീക്ക് അപ് ആസാദി കോണ്‍ഫറന്‍സ് നടത്തി
This is the title of the web page

ഇടുക്കി: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സ്പീക്ക് അപ് ആസാദി കോണ്‍ഫറന്‍സ് നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെമ്പാടും ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി നടന്നുവരുന്ന ഇന്ത്യാ സഖ്യത്തിന്റെയും വിവിധ സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചാണ് പരിപാടി നടത്തിയത്. തുടര്‍ന്ന് പടിഞ്ഞാറേക്കവലയില്‍ നിന്ന് കിഴക്കേക്കവലയിലേക്ക് പ്രകടനവും നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ എസ് സിയാദ്, ജില്ലാ ട്രഷറര്‍ ടി കെ നവാസ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എസ് എം ഷരീഫ്, ദേശീയ സമിതിയംഗം കെ എസ് മുഹമ്മദ് കുട്ടി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് മൗലവി, പി എന്‍ അബ്ദുള്‍ അസീസ്, ടി എച്ച് അബ്ദുള്‍ സമദ്, വി എം റസാഖ്, കെ എം സുധീര്‍, ജുബൈരിയ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow