കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് തൂക്കുപാലത്ത്

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് തൂക്കുപാലത്ത്

Oct 20, 2026 - 16:06
 0
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് തൂക്കുപാലത്ത്
This is the title of the web page

ഇടുക്കി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് തൂക്കുപാലത്ത് നടക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തല്‍, പ്രകടനം എന്നിവയ്ക്ക് ശേഷം തൂക്കുപാലം ഗ്രാന്റ് സാന്‍വികയില്‍ നടക്കുന്ന സംഘടനാ സമ്മേളനം സിഡബ്ല്യുഎസ്എ സംസ്ഥാന പ്രസിഡന്റ് പി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണ മേഖലാ  നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ 30 വര്‍ഷമായി നിര്‍മാണ മേഖലയില്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയും ദീര്‍ഘവീക്ഷണത്തോടും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. മേഖലയിലെ അനാരോഗ്യകരമായ മത്സരങ്ങളും ഇടനിലക്കാരുടെ ചൂഷണങ്ങളും ചെറുക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ സംഘടന നടത്തിവരുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിരന്തരമായ സമര പോരാട്ടങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കിയിട്ടുണ്ട്. സംഘടനയ്ക്ക് കീഴില്‍ ചികിത്സാ ധനസഹായം, മരണാനന്തര സഹായം, പാര്‍പ്പിട നിര്‍മാണം, രക്തദാനം, ദുരിതാശ്വാസം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ജില്ലാ കണ്‍വന്‍ഷനില്‍, നിലവില്‍ ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. യോഗത്തില്‍ കുടുംബക്ഷേമ പദ്ധതിയുടെ ബോണ്ട് വിതരണം, അംഗത്വ കാര്‍ഡ് വിതരണം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് സജീവ്, സെക്രട്ടറി പി സി ബിജുമോന്‍, ഇ എന്‍ രാധാകൃഷ്ണന്‍, പി വി ബൈജു, ജോമോന്‍, എ കെ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് സജീവന്‍ അധ്യക്ഷനാകും. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow