ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ചെല്ലാര്‍കോവില്‍ സ്വദേശി അന്നു ആന്‍സ് സണ്ണിയെ അനുമോദിച്ചു
ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ചെല്ലാര്‍കോവില്‍ സ്വദേശി അന്നു ആന്‍സ് സണ്ണിയെ അനുമോദിച്ചു
ഇടുക്കി: ഫിസിക്സില്‍ പിഎച്ച്ഡി നേടിയ ചെല്ലാര്‍കോവില്‍ സ്വദേശി അന്നു ആന്‍സ് സണ്ണിയെഅമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായിമ ചാരിറ്റബിള്‍ സൊസൈറ്റിയും കാഴ്ച സാംസ്കാരിക വേദിയും ചേര്‍ന്ന് അനുമോദിച്ചു. പടിഞ്ഞാറേപ്പറമ്പില്‍ സണ്ണി-ജെസി ദമ്പതികളുടെ മകളായ അന്നു ആന്‍സ് സണ്ണി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. കൂട്ടായ്മ ചെയര്മാന് സാബു കുറ്റിപ്പാലയ്ക്കല്‍ അധ്യക്ഷനായി. കാഴ്ച സാംസ്കാരിക വേദി പ്രസിഡന്റ് ബാബു സുരഭി, കെവിവിഇഎസ് ചെല്ലാര്‍കോവില്‍ യൂണിറ്റ് പ്രസിഡന്റ്് ബെന്നി ജോണ്‍, ടോമിച്ചന് മനയത്ത്, പി സി ജോസഫ്, റെജി മാത്യു, മോളിക്കുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?