പീരുമേട് മുന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു: സിപിഐ ജില്ലാ നേതൃത്വം
പീരുമേട് മുന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു: സിപിഐ ജില്ലാ നേതൃത്വം
ഇടുക്കി: സിപിഐ പീരുമേട് മുന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ പി എ രാജു, തോമസ് ആന്റണി എന്നിവരെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നുവെന്ന് നേതൃത്വം. ഇവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്നും നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയുടെ പേരില്‍ രാജിവച്ച് ആര്‍എസ്പിയില്‍ ചേര്‍ന്നുവെന്നും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയും ഇവര്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി വിട്ടവരുമായി ചേര്‍ന്ന് ഇരുവരും പ്രവര്‍ത്തിച്ചിരുന്നതായും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പീരുമേട് മണ്ഡലം സെക്രട്ടറി പി കെ ബാബുക്കുട്ടി, ജില്ലാ കമ്മിറ്റിയംഗം പി ജെ ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?