ചീന്തലാര്‍ യൂത്ത് ക്ലബ്ബിന്റെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 19ന് സമാപിക്കും

ചീന്തലാര്‍ യൂത്ത് ക്ലബ്ബിന്റെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 19ന് സമാപിക്കും

Apr 18, 2026 - 18:09
Apr 18, 2026 - 18:42
 0
ചീന്തലാര്‍ യൂത്ത് ക്ലബ്ബിന്റെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 19ന് സമാപിക്കും
This is the title of the web page

ഇടുക്കി: ഉപ്പുതറ ചീന്തലാര്‍ യൂത്ത് ക്ലബ്ബിന്റെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും. സമ്മേളനം യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചീന്തലാര്‍ മൂന്നാം ഡിവിഷനിലുള്ള ലേബര്‍ ക്ലബ് മൈതാനത്ത് ഫൈനല്‍ മത്സരം നടക്കും. ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കാണാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. വിജയികള്‍ക്ക് 25,000 രൂപയും ട്രോഫിയും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എന്‍ സന്തോഷ്‌, സി കെ പ്രസാദ്, ജോമോന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow