ഇരട്ടയാറില്‍ അരുംകൊല: യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തില്‍ തുണിചുറ്റി വലിച്ചിഴച്ചു: കൊല്ലപ്പെട്ടത് ഇരട്ടയാര്‍ സ്വദേശി രാഹുല്‍ സണ്ണി: സുഹൃത്തായ ചക്കക്കാനം സ്വദേശി സജയന്‍ അറസ്റ്റില്‍

ഇരട്ടയാറില്‍ അരുംകൊല: യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തില്‍ തുണിചുറ്റി വലിച്ചിഴച്ചു: കൊല്ലപ്പെട്ടത് ഇരട്ടയാര്‍ സ്വദേശി രാഹുല്‍ സണ്ണി: സുഹൃത്തായ ചക്കക്കാനം സ്വദേശി സജയന്‍ അറസ്റ്റില്‍

Apr 19, 2026 - 09:16
Apr 19, 2026 - 12:07
 0
ഇരട്ടയാറില്‍ അരുംകൊല: യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തില്‍ തുണിചുറ്റി വലിച്ചിഴച്ചു: കൊല്ലപ്പെട്ടത് ഇരട്ടയാര്‍ സ്വദേശി രാഹുല്‍ സണ്ണി: സുഹൃത്തായ ചക്കക്കാനം സ്വദേശി സജയന്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി(30) ആണ് മരിച്ചത്. സുഹൃത്തായ ഇരട്ടയാര്‍ ചക്കക്കാനം വള്ളോപ്പള്ളിയില്‍ സജയനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. ശനിയാഴ്ച രാത്രി ഇരുവരും ഇരട്ടയാര്‍ ടൗണില്‍ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന്, സജയന്‍ രാഹുലിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാഹുലിന്റെ കഴുത്തില്‍ തുണിചുറ്റിയശേഷം 200 മീറ്ററോളം വലിച്ചിഴച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സജയനെ കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സജയനുമായി പൊലീസ് സ്ഥലത്തെത്തി തെളിവെടുക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow