ചെറുതോണി-മണിയാറന്‍കുടി റൂട്ട് കൈയടക്കി സമാന്തര സര്‍വീസുകള്‍: ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

ചെറുതോണി-മണിയാറന്‍കുടി റൂട്ട് കൈയടക്കി സമാന്തര സര്‍വീസുകള്‍: ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

Apr 19, 2026 - 12:31
 0
ചെറുതോണി-മണിയാറന്‍കുടി റൂട്ട് കൈയടക്കി സമാന്തര സര്‍വീസുകള്‍: ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു
This is the title of the web page

ഇടുക്കി: ചെറുതോണി- മണിയാറന്‍കുടി റൂട്ടില്‍ ബസ് സര്‍വീസുകളെ വെല്ലുവിളിച്ച് സമാന്തര ഓട്ടോറിക്ഷ സര്‍വീസുകള്‍. സമാന്തര സര്‍വീസുകള്‍ വ്യാപകമായതോടെ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചുതുടങ്ങി. ഓട്ടോറിക്ഷകളില്‍ ആളുകളെ കുത്തിനിറച്ചുള്ള സര്‍വീസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കുന്നില്ല.
സ്റ്റോപ്പുകളില്‍ ബസ് എത്തുന്നതിന് തൊട്ടുമുമ്പ് ഓട്ടോറിക്ഷകള്‍ എത്തി യാത്രക്കാരെ കൊണ്ടുപോകുന്നു. ആറും ഏഴും യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്. മുമ്പ് 15 ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. സമാന്തര സര്‍വീസുകള്‍ വര്‍ധിച്ചതോടെ ബസുകളുടെ എണ്ണം അഞ്ചായി. തൊടുപുഴ- മണിയാറന്‍കുടി റൂട്ടിലോടുന്ന ബസ്, ചെറുതോണിയില്‍നിന്ന് പുറപ്പെടുമ്പോള്‍ പലപ്പോഴും വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണുള്ളത്. യാത്രക്കാരില്ലാതെ കിലോമീറ്ററുകള്‍ ഓടേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ധനച്ചെലവ് പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തേണ്ടിവന്നാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കും. ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരെ പിന്നീട് ഓട്ടോറിക്ഷകളില്‍ കയറ്റില്ലെന്ന് ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow