റോട്ടറി ക്ലബ് ഓഫ് അണക്കര നേത്ര പരിശോധന- തിമിരരോഗ നിര്‍ണയ ക്യാമ്പ് നടത്തി
റോട്ടറി ക്ലബ് ഓഫ് അണക്കര നേത്ര പരിശോധന- തിമിരരോഗ നിര്‍ണയ ക്യാമ്പ് നടത്തി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കരയും തേനി അരവിന്ദ് കണ്ണാശുപത്രിയുംചേര്‍ന്ന് നേത്ര പരിശോധന- തിമിരരോഗ നിര്‍ണയ ക്യാമ്പ് നടത്തി. അണക്കരയില്‍ വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനംചെയ്തു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോ ചാണ്ടി അധ്യക്ഷനായി. ട്രഷറര്‍ വി ടി വിജയന്‍, സാബു വയലില്‍, മാണി ഇരുമേട, ഡോ. പ്രിന്‍സ് ഫ്രാങ്കോ, പ്രസന്നന്‍ പടിയത്ത്, ഡോ. എസ് ശ്രീജ, ഡോ. സാന്ദ്ര, ജോമി പയ്യേലുമുറിയില്‍, തവമണി, തോമസ് സെബാസ്റ്റ്യന്‍, മാത്യു പി എം, റോബിന്‍ എന്നിവര്‍ സംസാരിച്ചു. ആവശ്യമുള്ളവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും മരുന്നുകളും കുറഞ്ഞ നിരക്കില്‍ കണ്ണടകളും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?