കഞ്ഞിക്കുഴി ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

കഞ്ഞിക്കുഴി ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

Mar 15, 2026 - 11:26
 0
കഞ്ഞിക്കുഴി ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കഞ്ഞിക്കുഴി ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ നിര്‍വഹിച്ചു. ശിവഗിരിമഠത്തിലെ മഹാദേവനന്ദ സ്വാമിയുടെ കാര്‍മികത്വത്തില്‍ ബാലാലയ പ്രതിഷ്ഠയും നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദേശം നല്‍കി. ശാഖ പ്രസിഡന്റ് സജീവ് ഈട്ടിക്കല്‍ അധ്യക്ഷനായി. തന്ത്രിമാരായ സുമിത്ത്, സന്ദീപ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സുനില്‍കുമാര്‍, തൊടുപുഴ യൂണിയന്‍ കൗണ്‍സിലര്‍ പി ടി ഷാബു, വൈസ് ചെയര്‍മാന്‍ ആര്‍ ബാബുരാജ്, എസ് ബി സന്തോഷ്, കെ കെ സ്മിത, അഖില്‍ സുബാഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. അന്നദാനവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow