കൃഷിയിടങ്ങളില്‍ കുളം നിര്‍മിക്കാന്‍ അനാവശ്യ കാലതാമസം: മന്ത്രി ഇടപെടണമെന്ന് വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍
കൃഷിയിടങ്ങളില്‍ കുളം നിര്‍മിക്കാന്‍ അനാവശ്യ കാലതാമസം: മന്ത്രി ഇടപെടണമെന്ന് വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍
ഇടുക്കി: കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി കുളം നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെടണമെന്ന് ഏലം കര്‍ഷക സംഘടനയായ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ഓഫീസുകളില്‍നിന്ന് അനുമതി ലഭിച്ചെങ്കില്‍ മാത്രമേ കുളം നിര്‍മിക്കാനാകൂ. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നല്‍കുന്ന അപേക്ഷ ആര്‍ഡിഒ കൈമാറി അവിടെനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ജിയോളജി വകുപ്പിന്റെ ഹെഡ് ഓഫീസിലേക്ക് അയയ്ക്കും. ഇവിടെനിന്ന് വ്യവസായ വകുപ്പിലേക്ക് കൈമാറുകയും വീണ്ടും തിരികെ ജിയോളജി വകുപ്പില്‍ എത്തുമ്പോഴാണ് കൃഷിക്കാരന് കുളം നിര്‍മിക്കാന്‍ കഴിയൂ. ഇതിനായി മാസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടാണ്.
അതേസമയം അതാത് മേഖലയിലെ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് ജില്ലാ ഓഫീസില്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ അനാവശ്യ കാലതാമസം ഒഴിവാക്കാനാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?