വണ്ടിപ്പെരിയാറില്‍ കുടുംബവഴക്ക് പരിഹരിക്കാനെത്തിയയാള്‍ക്ക് മര്‍ദനം
വണ്ടിപ്പെരിയാറില്‍ കുടുംബവഴക്ക് പരിഹരിക്കാനെത്തിയയാള്‍ക്ക് മര്‍ദനം
ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കുടുംബവഴക്ക് പരിഹരിക്കാനെത്തിയയാളെ മര്‍ദിച്ചതായി പരാതി. തങ്കമല സ്വദേശി സെല്‍വരാജി(45) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. തങ്കമലയില്‍ താമസിക്കുന്ന ആറുമുഖനും ഭാര്യ ഗീതുവും തമ്മില്‍ വഴക്കിടുന്നത് അയല്‍വാസിയായ സെല്‍വരാജിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനിടെ ഗീതുവിനും മര്‍ദനമേറ്റു. വിഷയം പരിഹരിക്കാനെത്തിയപ്പോള്‍ ആറുമുഖം കമ്പിവടി ഉപയോഗിച്ച് സെല്‍വരാജിന്റെ തലയ്ക്കും കാലിനും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചുരക്കുളം പിഎച്ച്‌സിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു.
What's Your Reaction?