കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കാല്‍വരിമൗണ്ട് ചീറാന്‍കുന്നില്‍ മാത്യുവാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിലാണന്നാണ് പ്രതി നല്‍കിയ മൊഴി. ഇയാള്‍ കട്ടപ്പനയില്‍ മുമ്പും സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജു പി ടി, അജേഷ് വി എം, അരുണ്‍രാജ്, ബൈജു ബി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?