ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് അധ്യക്ഷനായി. 2024-25 വാര്‍ഷിക പദ്ധതിയില്‍ നിന്ന് 7 ലക്ഷം രൂപ അനുവദിച്ച് 6 വാഹനങ്ങളാണ് വിതരണം ചെയ്തത്. സിഡിപിഒ ഷിജിമോള്‍ കെ എസ്, ചെയര്‍പേഴ്സണ്‍ ഉഷാ മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റിന്റാമോള്‍ വര്‍ഗീസ്, ബിനോയി വര്‍ക്കി, ആലീസ് വര്‍ഗീസ്, ഡോളി സുനില്‍, ജെസി തോമസ്, ഡിറ്റാജ് ജോസഫ്, സാന്ദ്രമോള്‍ ജിന്നി, സെക്രട്ടറി ഷൈജമോള്‍ പി കോയ, ജോഷി കെ ജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






