വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ജീവിതശൈലി രോഗപരിശോധന വിഭാഗം ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ജീവിതശൈലി രോഗപരിശോധന വിഭാഗം ആരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ജീവിതശൈലി രോഗപരിശോധന വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ബുധന്‍ ദിവസങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാകും. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം അഴുത ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ജീവിതശൈലി രോഗപരിശോധന വിഭാഗവും ആരംഭിച്ചത്. തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും മേഖലയിലെ താമസക്കാര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. അജയ് മോഹന്‍ അറിയിച്ചു.
കഴിഞ്ഞദിവസം നിരവധിപേര്‍ പരിശോധനയ്ക്ക് എത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി കുര്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരവിന്ദ്, നഴ്‌സ് നീതു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






