പീരുമേട്ടിലെ ലയങ്ങളില്‍ മന്ത്രി നടത്തിയ സന്ദര്‍ശനം പ്രഹസനം: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
പീരുമേട്ടിലെ ലയങ്ങളില്‍ മന്ത്രി നടത്തിയ സന്ദര്‍ശനം പ്രഹസനം: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

ഇടുക്കി: പീരുമേട് തോട്ടം മേഖലയിലെ ലയങ്ങളില്‍ തൊഴില്‍ മന്ത്രി പി രാജീവ് നടത്തിയ സന്ദര്‍ശനം പ്രഹസനമെന്ന് കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി). തകര്‍ന്നുവീഴാറായ ലയങ്ങള്‍ ഒഴിവാക്കി സ്വകാര്യ തേയിലത്തോട്ടത്തിലെ വാസയോഗ്യമായ ലയങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ആവശ്യപ്പെട്ടു.
പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ തകര്‍ന്ന് വീഴാറായ ലയങ്ങളുടെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചെങ്കിലും നിര്‍മാണ നടപടി ആരംഭിച്ചിട്ടില്ല. കാലവര്‍ഷത്തില്‍ ശോച്യാവസ്ഥയിലായ ലയങ്ങള്‍ തകര്‍ന്നുവീഴുന്ന സ്ഥിതിയാണ്.
പ്രളയകാലങ്ങളില്‍ നിരവധി ലയങ്ങള്‍ ഇടിഞ്ഞുവീണു. തൊഴിലാളി സ്ത്രീയ്ക്ക് ജീവനും നഷ്ടമായി. തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ജീര്‍ണാവസ്ഥയിലുള്ള ലയങ്ങള്‍ കൂടി മന്ത്രി സന്ദര്‍ശിച്ച് തൊഴിലാളികളുടെ അവസ്ഥ നേരില്‍ക്കാണണമെന്നും ഷാജി പൈനാടത്ത് ആവശ്യപ്പെട്ടു.
What's Your Reaction?






