ഓസ്‌ട്രേലിയയിലേക്ക് ലഹരിക്കടത്ത്: പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഉടമയും ഭാര്യയും പിടിയില്‍
ഓസ്‌ട്രേലിയയിലേക്ക് ലഹരിക്കടത്ത്: പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഉടമയും ഭാര്യയും പിടിയില്‍

ഇടുക്കി: ഓസ്‌ട്രേലിയയിലേക്ക് ലഹരിക്കടത്ത് നടത്തിയ റിസോര്‍ട്ട് ഉടമയും ഭാര്യയും എന്‍സിബിയുടെ പിടിയില്‍. പാഞ്ചാലിമേട് സണ്‍സെറ്റ് വാലി റിസോര്‍ട്ട് ഉടമ ഡിയോളും ഭാര്യ മഞ്ജുവുമാണ് അറസ്റ്റിലായത്. ഡാര്‍ക്ക് നെറ്റിലെ മയക്കുമരുന്ന് വില്‍പന ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസന്റെ സുഹൃത്താണ് ഡിയോള്‍ എന്നും വിവരമുണ്ട്. ഓസ്‌ട്രേലിയിലേക്ക് മാരക മയക്കുമരുന്നായ കെറ്റമീന്‍ ആണ് അയച്ചിരുന്നതെന്നും എന്‍സിബി കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2019 മുതല്‍ മയക്കുമരുന്ന് കടത്തുന്നതായാണ് കണ്ടെത്തല്‍.
What's Your Reaction?






