കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി
കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം കമ്മിറ്റി
പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ യോഗത്തില്‍ ആദരിച്ചു. 25 വര്‍ഷം കൊണ്ട് കട്ടപ്പനയിലുണ്ടായ വികസന കുതിച്ചുചാട്ടം കേരള കോണ്‍ഗ്രസ് എം നേതാക്കളുടെയും റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെയും ശ്രമഫലമായാണ് ഉണ്ടായത്. കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നതും നടന്നുകൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ സമ്മേളത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാജി കുത്തോടിയില്‍ അധ്യക്ഷനായി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ രാരിച്ചന്‍ നീറണാക്കുന്നേല്‍, ഷാജി കാഞ്ഞമല, അഡ്വ. മനോജ് എം തോമസ്, ജോസ് എട്ടിയില്‍, ബേബി ഓലിക്കരോട്ട്, ബിജു ഐക്കര, ജോമോന്‍ പൊടിപാറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






