നിറ ശോഭയിൽ കൊച്ചുതോവാള ക്ഷേത്രം
നിറ ശോഭയിൽ കൊച്ചുതോവാള ക്ഷേത്രം

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിൽ നടന്ന നാരങ്ങാ വിളക്ക്, കാർത്തിക വിളക്ക് തെളിയിക്കൽ ചടങ്ങുകളിൽ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികൾ. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രി മുഖ്യകാർമികത്വം വഹിച്ചു.
ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന അന്താരാഷ്ട്ര സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയ ഹരീഷ് വിജയനും ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അമൃതയും ചേർന്ന് ആദ്യദീപം തെളിയിച്ചു. ശാഖായോഗം പ്രസിഡന്റ് സന്തോഷ് പാതയിൽ, സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, മേൽശാന്തി നിശാന്ത്, യൂണിയൻ കമ്മറ്റി അംഗം പി ജി സുധാകരൻ, കമ്മിറ്റി അംഗങ്ങളായ അജേഷ് ദിവാകരൻ, ആരോമൽ മോഹനൻ, ടി ബി രാജു , വനിതാസംഘം , യൂത്ത്മൂവ്മെന്റ്, കുമാരി സംഘം, കുടുംബയോഗം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






