വണ്ടിപ്പെരിയാർ കള്ളനോട്ട് കേസ് : മുഖ്യപ്രതിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി 

വണ്ടിപ്പെരിയാർ കള്ളനോട്ട് കേസ് : മുഖ്യപ്രതിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി 

Nov 6, 2023 - 18:12
Jul 6, 2024 - 18:23
 0
വണ്ടിപ്പെരിയാർ കള്ളനോട്ട് കേസ് : മുഖ്യപ്രതിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി 
This is the title of the web page

വണ്ടിപ്പെരിയാർ : കഴിഞ്ഞ അഞ്ചു മാസങ്ങൾക്കു മുൻപ് വണ്ടിപ്പെരിയാർ ഡൈമൂക്കിൽ വച്ച് പിടികൂടിയ കള്ളനോട്ടിന്റെ പ്രസ്സ് നടത്തിപ്പുകാരനെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തമിഴ്നാട് പോലീസിൽ നിന്നാണ് ചെന്നൈ വടപളനി സ്വദേശി കാർത്തികേയൻ രാമദാസിനെ (41) കസ്റ്റഡിയിൽ വാങ്ങിയത്.

വണ്ടിപ്പെരിയാർ 63 ആം മൈലിലെ പെട്രോൾ പമ്പിൽ കള്ളനോട്ട് ലഭിച്ച കേസിൽ വണ്ടിപ്പെരിയാർ ഡൈമൂക്ക് സ്വദേശിയായ സബിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ നിന്നും കള്ളനോട്ട് ലഭിച്ച വിവരം പോലീസിനോട് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 42 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരു സംഘം തമിഴ്നാട്ടിൽ പിടിയിലായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ പിടികൂടിയ കള്ളനോട്ടിനും വണ്ടിപ്പെരിയാറിൽ പിടികൂടിയ കള്ളനോട്ടിനും സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പ്രധാന പ്രതി ഉൾപ്പെടെയുള്ളവരെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതേസമയം നോട്ട് അടിക്കാൻ ഉപയോഗിച്ച പ്രസ്സ് ഉടമയെ പോലീസ് പിടികൂടിയിരുന്നില്ല. കഴിഞ്ഞദിവസമാണ് ഇയാൾ തമിഴ്നാട് പോലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ അകമ്പടിയോടെയാണ് കാർത്തികേയൻ രാമദാസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളുമായി നോട്ട് അടിക്കാൻ ഉപയോഗിച്ച മിഷൻ, സ്ഥലം എന്നിവ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും , ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്യും. വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

What's Your Reaction?

like

dislike

love

funny

angry

sad

wow