ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 94.96 കോടിയുടെ ബജറ്റ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 94.96 കോടിയുടെ ബജറ്റ്

Mar 4, 2026 - 16:38
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 94.96 കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 94,96,17,539 രൂപ വരവും 94,79,27,152 രൂപ ചെലവും 16,90,387 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. ദാരിദ്ര്യ ലഘൂകരണം, ഭവന നിര്‍മാണം, തൊഴില്‍ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനത്തിന് മുന്‍ഗണന നല്‍കി. ടൂറിസം വികസനം, കാര്‍ഷിക ക്ഷീര മേഖലകളുടെ പുനരുദ്ധാരണം എന്നിവയ്ക്കും കുടിവെള്ള പദ്ധതികള്‍, ഗ്രാമീണ റോഡുകളുടെ നിര്‍മാണം എന്നിവയ്ക്കും തുക വകയിരുത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി എ ഉലഹന്നാന്‍,  മോളി ടോമി, സോനാ ട്രീസാ ജോബി, ബിഡിഒ ഷൗജാമോള്‍ പി കോയ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വര്‍ഗീസ് വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow