കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ തകര്‍ന്ന സ്ലാബ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ തകര്‍ന്ന സ്ലാബ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി
ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തെ തകര്‍ന്ന സ്ലാബ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഭീഷണി. സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് പലതവണ നഗരസഭയെ അറിയിച്ചെങ്കിലും നടപടിയില്ല. സ്ലാബ് തകര്‍ന്ന ഭാഗത്തെ വലിയ ഗര്‍ത്തത്തില്‍ ആളുകള്‍ക്ക് വീണ് പരിക്കേല്‍ക്കുന്നതും പതിവായി. സ്റ്റാന്‍ഡില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ സ്റ്റാന്‍ഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാണ്. സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തപക്ഷം സമരം നടത്തുമെന്ന് വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?