എംജി സര്‍വകലാശാല കലോത്സവത്തില്‍ മിന്നും വിജയം നേടി ജെനിയ വിജയന്‍
എംജി സര്‍വകലാശാല കലോത്സവത്തില്‍ മിന്നും വിജയം നേടി ജെനിയ വിജയന്‍

ഇടുക്കി: തൊടുപുഴയില്‍ നടന്ന എംജി സര്‍വകലാശാലാ കലോത്സവത്തില്‍ മിന്നും വിജയം നേടി ജെ പിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥിനി ജെനിയ വിജയന്‍. ചലച്ചിത്ര നിരൂപണത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും, ഇംഗ്ലീഷ് ചെറുകഥാരചന, ഹിന്ദി ചെറുകഥാരചന, ഇംഗ്ലീഷ് ഉപന്യാസം എന്നീ മത്സരങ്ങളില്‍ എ ഗ്രേഡുമാണ് ജെനിയ കരസ്ഥമാക്കിയത്. രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ ജെനിയ ഉപ്പുതറ ലോണ്‍ട്രിയില്‍ പുളിക്കല്‍ വീട്ടില്‍ വിജയന്റെയും ലൈജിയുടേയും മകളാണ്. ഇതിന് മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും സജീവമായി പങ്കെടുക്കുകയും ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. , വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ട്രീസാ ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?






