കരിനിയമങ്ങളില്‍നിന്ന് ഇടുക്കിയെ സ്വതന്ത്രമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: സി വി വര്‍ഗീസ്; എല്‍ഡിഎഫ് ജനമുന്നേറ്റ ജാഥകള്‍ സമാപിച്ചു
കരിനിയമങ്ങളില്‍നിന്ന് ഇടുക്കിയെ സ്വതന്ത്രമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: സി വി വര്‍ഗീസ്; എല്‍ഡിഎഫ് ജനമുന്നേറ്റ ജാഥകള്‍ സമാപിച്ചു
ഇടുക്കി: യുഡിഎഫ് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങള്‍ ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ഇല്ലാതാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടുക്കിയെ സ്വതന്ത്രമാക്കിയതായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റിയുടെ ജനമുന്നേറ്റ ജാഥകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കട്ടപ്പനയില്‍ ഉള്‍പ്പെടെ ഷോപ്പ്സൈറ്റുകള്‍ക്ക് പട്ടയം നല്‍കാനും ഉത്തരവായി. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തിവന്ന കള്ളപ്രചരണങ്ങളും ജനം തള്ളിക്കളഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കി രണ്ടുമാസത്തിനുള്ളില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
സമ്മേളനത്തില്‍ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ സി എസ് അജേഷ് അധ്യക്ഷനായി. നേതാക്കളായ വി ആര്‍ സജി, അഡ്വ. മനോജ് എം തോമസ്, ആല്‍വിന്‍ തോമസ്, എം കെ ജോസഫ്, വി എസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ജാഥകള്‍ ഇടുക്കിക്കവലയില്‍ സംഗമിച്ചശേഷം പ്രകടനമായി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. എല്‍ഡിഎഫ് സൗത്ത് മേഖലാ ജാഥ എം സി ബിജു, ഗിരീഷ് മാലിയില്‍, ബിജു വാഴപ്പനാടി എന്നിവരും നോര്‍ത്ത് മേഖലാ ജാഥ കെ പി സുമോദ്, സനീഷ് മോഹനന്‍, ഷാജി കൂത്തോടിയില്‍ എന്നിവരും ഈസ്റ്റ് മേഖലാ ജാഥ ടോമി ജോര്‍ജ്, കെ എന്‍ കുമാരന്‍, ബിജു ഐക്കര എന്നിവരുമാണ് നയിച്ചത്.
What's Your Reaction?

