കട്ടപ്പന നഗരസഭ പാലിയേറ്റീവ് സംഗമം നടത്തി
കട്ടപ്പന നഗരസഭ പാലിയേറ്റീവ് സംഗമം നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയുംചേര്‍ന്ന് പാലിയേറ്റീവ് സംഗമം നടത്തി. ടൗണ്‍ഹാളില്‍ പത്തനംതിട്ട ഡിപോള്‍ കെയര്‍ ഹോം അഡ്മിനിസ്ട്രേറ്റര്‍ ഫാ. അഖില്‍ പത്തില്‍ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി അധ്യക്ഷയായി. പാലിയേറ്റീവ് രംഗത്ത് സേവനം ചെയ്യുന്ന താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, നഗരസഭ കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, ഐബിമോള്‍ രാജന്‍, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, രാജന്‍ കാലച്ചിറ, സോണിയ ജെയ്ബി, ജൂലി റോയി, ജെസി ബെന്നി, സജിമോള്‍ ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉമാ ദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിന്‍സ് സിറിയക്, ദിലീപ്, വിധു എ സോമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
What's Your Reaction?

