കട്ടപ്പന ഓസാനം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
കട്ടപ്പന ഓസാനം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആദ്യ അഞ്ചാം ക്ലാസ് ബാച്ചിന്റെ സംഗമം നടത്തി. മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂടിക്കാഴ്ചയ്ക്ക് സ്‌കൂള്‍ വേദിയായത്. 40ലേറെ പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സണ്ണി പാറക്കണ്ടം അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ജോസ് വര്‍ഗീസ്, ജോളിയമ്മ മാത്യു, സെബാസ്റ്റ്യന്‍ കെ.വി, ജോര്‍ജ്കുട്ടി തോണക്കര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






