ഉപ്പതറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഉപ്പതറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: ഉപ്പതറ സൗത്ത് റെസിഡന്റ്സ് അസോസിയേഷനും ഉപ്പുതറ പഞ്ചായത്തും തൊടുപുഴ സ്മിത ആശുപത്രിയുംചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓര്‍ത്തോ, ഓങ്കോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. മാമോഗ്രാം, ഇസിജി, രക്ത, പ്രമേഹ പരിശോധനകളും നടത്തി. മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് രാജരത്തിനം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, സിനി ജോസഫ്, അസോസിയേഷന്‍ സെക്രട്ടറി പി വി ജോസഫ്, ഷിബു കെ തമ്പി, ജോണ്‍ പി ജോണ്‍, ഷിനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






