കട്ടപ്പന നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം
കട്ടപ്പന നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. നഗരത്തിലെ ഏറ്റവും തിരക്കേറിയ അശോകാ ജംങ്ഷന്‍, പള്ളിക്കവല, ജ്യോതിസ് പടി ഇടുക്കിക്കവല എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ഹോംഗാര്‍ഡുകളും, ട്രാഫിക് പൊലീസും ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും ഗതാഗത കുരുക്ക് പൂര്‍ണമായി നിയന്ത്രിക്കുവാന്‍ ഇവര്‍ക്ക് കഴിയാറില്ല. കൃത്യമായ പദ്ധതി ആവിഷ്‌കരിച്ചാല്‍ ട്രാഫിക് കുരുക്ക് ഒഴിവാക്കുവാന്‍ പറ്റുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്കു പോലും ടൗണില്‍ മാര്‍ഗ്ഗതടസ്സമുണ്ടാകുന്ന രീതിയില്‍ ആശുപത്രി റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പതിവാണ്. ബന്ധപ്പെട്ട വകുപ്പുകളും പൊലീസും അടിയന്തിര ഇടപെടല്‍ നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
What's Your Reaction?






