ചൂട് കനക്കുന്നതും , വേനൽ മഴ ലഭിക്കാത്തതും കാരണം ഹൈറേഞ്ച് കരിഞ്ഞുണങ്ങുന്നു.
ചൂട് കനക്കുന്നതും , വേനൽ മഴ ലഭിക്കാത്തതും കാരണം ഹൈറേഞ്ച് കരിഞ്ഞുണങ്ങുന്നു.

ഇടുക്കി : ചൂട് കനക്കുന്നതും , വേനൽ മഴ ലഭിക്കാത്തതും കാരണം ഹൈറേഞ്ച് കരിഞ്ഞുണങ്ങുന്നു.അടുത്ത കാലത്തെങ്ങും അനുഭവപ്പെടാത്തത്ര കടുത്ത ചൂടാണ് ഇപ്പോൾ ഹൈറേഞ്ചിൽ. കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയറിൽ
നേരിയ നീരൊഴുക്ക് മാത്രമാണ് ഉള്ളത് . ഇതോടെ പെരിയാറിനെ ആശ്രയിച്ചുള്ള വലുതും ചെറുതുമായ അൻപതിലധികം കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി.
കുടിവെള്ള വിതരണ പദ്ധതികളിലെ ശുദ്ധജലവിതരണം ആഴ്ചയിൽ രണ്ടോ, മൂന്നോ പ്രാവശ്യമായി ചുരുക്കി. പെരിയാറിലെ നീരൊഴുക്ക് പൂർണമായും നിലച്ചാൽ ജല അതോരിറ്റിയുടേയും, ത്രിതല പഞ്ചായത്തുകളുടേയും ഉൾപ്പെടെ നൂറോളം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിശ്ചലമാകും.
1986 ലാണ് ജല ശ്രോതസുകൾ ഇത്രയും നേരത്തേ വറ്റിവരണ്ടത്. നിർവ്വഹണത്തിലെ അനാസ്ഥയും അശാസ്ത്രീയതയും , മൂലം നിരവധി കുടിവെള്ളപദ്ധതികൾ പാതിവഴിയിൽ നിശ്ചലമായതും ഇടുക്കിയിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചു. ധനുമാസത്തിൽ കിട്ടേണ്ടിയിരുന്ന വേനൽ മഴ ഒന്നു പോലും ഹൈറേഞ്ചിൽ ലഭിച്ചില്ല. മേട മാസത്തിൻ്റെ തുടക്കത്തിലും മഴ പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ഈ നില ഏതാനും ആഴ്ച കൂടി തുടർന്നാൽ ഏലം അടക്കമുള്ള കാർഷിക വിളകളെ ആശ്രയിക്കുന്ന കർഷകരും പ്രതിസന്ധിയിലാകും. ഒപ്പം ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിൽ അകപ്പെടുകയും ചെയ്യും
What's Your Reaction?






