ആശാപ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്ത് രാപ്പകല്‍ സമരം നടത്തി
ആശാപ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്ത് രാപ്പകല്‍ സമരം നടത്തി

ഇടുക്കി: ആശാപ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്ത് രാപ്പകല്‍ സത്യാഗ്രഹ സമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എംഡി അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തയ്യിലിന്റെ നേതൃത്വത്തില്‍ 4 പേരാണ് സമരം നടത്തുന്നത്. കോവിഡ് കാലത്തുപോലും വീട് വീടാന്തരം കയറി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ആശാപ്രവര്‍ത്തകരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ജോബി തയ്യില്‍ പറഞ്ഞു. കെപിസിസി അംഗം എപി ഉസ്മാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, സെക്രട്ടറി വിജയന്‍ കല്ലിങ്കല്‍, നേതാക്കളായ എന്‍ പുരുഷോത്തമന്‍, അനീഷ് ചേനക്കര, സണ്ണി കുഴികണ്ടം, തങ്കച്ചന്‍ വേമ്പേനി, സണ്ണി പുല്‍കുന്നേല്‍, തങ്കച്ചന്‍ അമ്പാട്ടുകുഴി, ജോളി ജോയി, ടെസി തങ്കച്ചന്‍, ബേബി ചൂരക്കുഴി, ജിമ്മി, ജിജി , റോയ്,സിബി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






