ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 54 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും
ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 54 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഇടുക്കി: ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 54 മത് വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പനയിൽ നടന്നു. സൊസൈറ്റി പ്രസിഡന്റ് ജോർജുകുട്ടി എം.വി അദ്ധ്യക്ഷത വഹിച്ച സമ്മേളനം നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച മുൻ പ്രസിഡന്റ് വി ഡി എബ്രാഹാമിന്റ് ഫോട്ടോ അനാശ്ചാതനവും നടന്നു. സൊസൈറ്റിയുടെ നീതി പേപ്പർമാർട്ട് സ്വന്തമായി നിർമ്മിച്ച് പുറത്തിറക്കിയ സ്പാർക്ക് നോട്ട് ബുക്കിന്റ് ഡിസൈനിംഗ് വർക്കുകൾ ചെയ്ത വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി.വൈസ് പ്രസിഡന്റ് ഷേർളി .കെ. പോൾ ,ഡയറക്ടർമാരായ സിബിച്ചൻ തോമസ്, സാബു കുര്യൻ, ദീപു ജേക്കബ്, സെക്രട്ടറി എബ്രഹാം ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






