കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍: ഫീല്‍ഡ് സന്ദര്‍ശനം നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍: ഫീല്‍ഡ് സന്ദര്‍ശനം നടത്തി

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സന്ദര്‍ശനം നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിക്കുന്ന 50 ലക്ഷം രൂപക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി, കണ്‍സള്‍റ്റിഗ് ഏജന്‍സി ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സി അധികൃതര്‍ തുടങ്ങിയവരാണ് സ്ഥലസന്ദര്‍ശനത്തിനായി എത്തിയത്. ജലവിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡബ്ല്യൂ.എസ്.എ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഴായിപ്പോകുന്ന ജലവും, ഉപയോഗിച്ച ജലവും സംഭരിക്കുകയും അവ ശുചീകരിച്ച് വീണ്ടും ഉപയോഗപ്രദമാക്കുവാനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിക്ക് വേണ്ട സഹായ നടപടികള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചേര്‍ന്ന് നഗരസഭ നടപ്പിലാക്കുന്നതിനു അടിയന്തരമായി തീരുമാനമെടുക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി പറഞ്ഞു. വേനല്‍ക്കാലത്ത് കുടി വെള്ളത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന ആശുപത്രിയില്‍ പദ്ധതി നടപ്പിലാക്കുന്നതോടെ ജലക്ഷാമം പരിഹരിക്കപ്പെടും. സന്ദര്‍ശക സംഘത്തോടൊപ്പം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ ജെബെന്നി, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, ലീലാമ്മ ബേബി, ആശുപത്രി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു
What's Your Reaction?






