മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രോപ്പോലീത്ത 40-ാം ഓര്‍മ്മദിനം
മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രോപ്പോലീത്ത 40-ാം ഓര്‍മ്മദിനം

ഇടുക്കി: മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രോപ്പോലീത്തയുടെ 40-ാം ഓര്‍മ്മദിനവും അനുസ്മരണ സമ്മേളനവും കട്ടപ്പനയില്‍ നടന്നു. കട്ടപ്പന സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ചില്‍ നടന്ന അനുസ്മരണ സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ബിലിവേഴ്‌സ് ഈ സ്റ്റേണ്‍ ചര്‍ച്ചിനെ ലോകത്തില്‍ എല്ലായിടത്തും അറിയപ്പെടുന്ന സഭയാക്കിയ ശേഷമാണ് മെത്രാപ്പോലീത്ത കാലം ചെയ്തത്. അദ്ദേഹത്തെ ലോകത്താര്‍ക്കും മറക്കാന്‍ കഴിയില്ലെന്ന് സമ്മേളനത്തില്‍ വിശ്വാസികള്‍ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തില്‍ .ഫാ. മനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. വെള്ളയാംകുടി മാര്‍ത്തോമ്മ ചര്‍ച്ച് വികാരി ഫാ. വിപിന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം,'അഡ്വ. സ്റ്റീഫന്‍ ഐസക്, ഫാ. യോഹന്നാന്‍ റ്റി, ഫാ അനില്‍ സി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






