കൊച്ചുകാമാക്ഷിയില്‍ മന്നത്ത് പത്മനാഭന്റെ സമാധി ദിനം ആചരിച്ചു
കൊച്ചുകാമാക്ഷിയില്‍ മന്നത്ത് പത്മനാഭന്റെ സമാധി ദിനം ആചരിച്ചു
ഇടുക്കി: മന്നത്ത് പത്മനാഭന്റെ 56-ാമത് സമാധി ദിനാചരണം കൊച്ചുകാമാക്ഷി പത്മനാഭപുരം ധര്‍മ പാഠശാലയില്‍ നടന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പുരാണ പാരായണവും ഉപവാസ പ്രാര്‍ഥനയ്ക്കും ശേഷം ആചാര്യന്റെ പൂര്‍ണകായ പ്രതിമയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. നായര്‍ ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ പെരുമറ്റം രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, സെക്രട്ടറി രവീന്ദ്രന്‍ എ ജെ, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍, കെ ജി വാസുദേവന്‍, പി ജി രവീന്ദ്രനാഥ്, ജി ശിവശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?