ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍ 

ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍ 

Oct 22, 2026 - 17:13
 0
ഹൈറേഞ്ച് മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 25ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലും ചേര്‍ന്ന് 25ന് കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖരായ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ പ്രയോജനം 2000 പേര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷി. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രമുഖ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. മാത്യു ഫിലിപ്പ്, മുതിര്‍ന്ന അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോണ്‍ തയ്യില്‍ എന്നിവര്‍ക്കൊപ്പം വിവിധ മേഖലകളിലെ പരിചയസമ്പന്നരായ നിരവധി വിദഗ്ധ ഡോക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും.
ഹൃദയശസ്ത്രക്രിയ, ഉദരരോഗ ചികിത്സ, അസ്ഥിരോഗ ചികിത്സ, ജനറല്‍ മെഡിസിന്‍, നേത്രരോഗ ചികിത്സ, കാന്‍സര്‍ ചികിത്സ, ഫാമിലി മെഡിസിന്‍, ഇഎന്‍ടി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ പരിശോധനയും ചികിത്സാ നിര്‍ദേശങ്ങളും ലഭ്യമാകും. വിവിധ റോട്ടറി ക്ലബ്ബുകളുടെ ആലോചനാ യോഗത്തില്‍ 101 അംഗ പ്രോഗ്രാം നടത്തിപ്പ് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്് ഷിബു പോള്‍ അധ്യക്ഷനായി. ജോസ് മാത്യു, ഡോ. മാത്യു തോമസ്,  അനില്‍ രവീന്ദ്രന്‍, അജയ് സത്യവ്രതന്‍, പ്രദീപ് മണി, വിനീഷ,  സന്തോഷ് ദേവസ്യ, പ്രിന്‍സ് ചെറിയാന്‍,  ബിനോയി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow