കാല്‍വരിമൗണ്ട് പള്ളിയില്‍ പാതിനോമ്പാചരണം 11 മുതല്‍
കാല്‍വരിമൗണ്ട് പള്ളിയില്‍ പാതിനോമ്പാചരണം 11 മുതല്‍
ഇടുക്കി: കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ പാതിനോമ്പാചരണത്തിന് 11ന് തുടക്കമാകും. വൈകിട്ട് 4.30ന് സിഎംഐ കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ ഫാ. റോയി കണ്ണന്‍ചിറയുടെ കാര്‍മികത്തില്‍ സമൂഹബലി, തുടര്‍ന്ന് കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം, സന്ദേശം, നേര്‍ച്ചവിതരണം എന്നിവ നടക്കും. വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത്, സഹവികാരി ഫാ. ജോബിന്‍ ഓഴക്കല്‍, ട്രസ്റ്റിമാരായ ജോസ് പുത്തേട്ട്, ഷാജി ആലപ്പാട്ട്, റോയി താഴത്തുവീട്ടില്‍, സജി കാഞ്ഞിരമൂട്ടില്‍, കണ്‍വീനര്‍മാരായ റോയി കൊച്ചുപുര, ജോയി തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തിനുസമീപമുള്ള കുരിശുമലയിലേക്ക് പതിറ്റാണ്ടുകളായി വലിയനോമ്പിനോടനുബന്ധിച്ച് പരിഹാര പ്രദക്ഷിണം നടത്തിവരുന്നു. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും പരിഹാരപ്രദക്ഷിണമുണ്ട്. 2010 മുതല്‍ ദുഃഖ വെള്ളിദിനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പരിഹാരപ്രദക്ഷിണവും നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തിവരുന്നു.
What's Your Reaction?